കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ തമ്മിൽ കൊമ്പ് കോർത്തു. തിരക്കിൽപെട്ട് മൂന്നുപേർ മരിച്ചു.......
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ മാർച്ച് മൂന്നിന് നിയമസഭയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് നേരത്തേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ......
ബെംഗളൂരു: ഇവൻ അമേരിക്കയുടെ ബ്രഹ്മാസ്ത്രം. ശത്രുക്കളുടെ ഇടനെഞ്ച് തകർത്ത് പായുന്ന ശബ്ദാതീത സൂപ്പർ സോണിക് ബോംബർ.......
കൊച്ചിയിലെ യുവതി പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്തത് ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തതിന്റെ കലിപ്പിൽ. ഇന്ന് പുലർച്ചെയോടെയാണ് പാലാരിവട്ടം സ്വദേശി പ്രവീണും പെൺസുഹൃത്ത് കോഴിക്കോട് സ്വദേശി റെസ്ലിയും നടുറോഡിൽ അതിക്രമം കാട്ടിയത്. ......
ബെംഗളൂരു: രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന എയ്റോ ഇന്ത്യ പ്രദർശനത്തിൽ പങ്കെടുക്കാൻ താൽപ്പര്യത്തോടെ കാത്തിരിക്കുന്ന നിരവധി ലോക രാഷ്ട്രങ്ങളുണ്ട്. ഇവയിൽ എഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ചെറുതും വലുതുമായ രാജ്യങ്ങളുൾപ്പെടും. ......
ബെംഗളൂരു: കഴിഞ്ഞ പത്ത് വർഷക്കാലയളവ് സാമ്പത്തിക ശക്തിയെന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ചയ്ക്കൊപ്പം ലോകത്തെ മുൻനിര നാവികസേനയെന്ന നിലയിലുള്ള ഇന്ത്യൻ നാവികസേനയുടെ വളർച്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചതായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്.
2047 ഓടെ പൂർണ്ണമായും സ്വയം പര്യാപ്തമാവുക എന്ന ലക്ഷ്യത്തോടെ നാവിക സേന പുറത്തുവിട്ട ഇന്ത്യൻ നേവൽ ഏവിയേഷൻ - ടെക്നോളജിക്കൽ റോഡ് മാപ്പ് 2047 വിഷനെക്കുറിച്ച് എയ്റോ ഇന്ത്യയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഭൂമിശാസ്ത്രപരമായ കിടപ്പ് മൂലം ഇന്ത്യൻ സമുദ്രത്തിൻ്റെ സുരക്ഷയുടെയും സമാധാനത്തിൻ്റെയും കാര്യത്തിൽ ഇന്ത്യയ്ക്ക് നിർണ്ണായക പങ്ക് വഹിക്കാനുണ്ടെന്ന് സഞ്ജയ് സേത്ത് ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി: ലളിതമായ വ്യവസ്ഥകളും പദപ്രയോഗങ്ങളും ഉൾപ്പെടുത്തി പുതിയ ആദായ നികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നികുതിദായകർക്ക് വലിയ നൂലാമാലകളില്ലാതെ തന്നെ നികുതി അടയ്ക്കുന്നതും റിട്ടേൺ ഫയൽ ചെയ്യുന്നതും എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പുതിയ ആദായ നികുതി നിയമം നടപ്പാക്കുന്നത്. ......
കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളേജ് ഹോസ്റ്റലിൽ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഒന്നാം വർഷ വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ കാർത്തി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'വാ വാത്തിയാർ' ആണ്. ഈ ചിത്രത്തിലെ അഭിനയം പൂർത്തിയാക്കിയ കാർത്തി ഇപ്പോൾ പി. ......
കൊച്ചി: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക സമാജിൻ്റെ ഭാരത് സേവക് ഹോണർ പുരസ്കാരത്തിന് സാഹിത്യകാരനും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ ഷാലൻ വള്ളുവശ്ശേരി അർഹനായി. കടവന്ത്ര സ്വദേശിയായ ഇദ്ദേഹത്തിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ
ഭാരത് സേവക് സമാജ് ദേശീയ പ്രസിഡന്റ് ഡോ ബി എസ് ബാലചന്ദ്രൻ അവാർഡ്
സമ്മാനിച്ചു.
14 നോവലുകളും രണ്ട് നാടകങ്ങളും ഒരു ചെറു കഥാസമാഹാരവും രണ്ട് ബാലസാഹിത്യകൃതികളും ഒരു തിരക്കഥ യും ഉൾപ്പെടെ 20 പുസ്തകങ്ങളുടെ രചയിതാവാണ് ഷാലൻ വള്ളുവശ്ശേരി. ......